500 രൂപക്ക് ടിക്കറ്റെടുത്താൽ ഒന്നാം സമ്മാനം 25 കോടിയാണ്. കൂടുതൽ പേര്‍ക്ക് പണം കിട്ടുന്ന വിധത്തിൽ ഇത്തവണ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതോടെ അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ ധാരാളമായി ലോട്ടറി വാങ്ങാനെത്തുന്നുണ്ട്.

തിരുവനന്തപുരം: ഓണക്കാലത്ത് ഭാഗ്യാന്വേഷികൾ തിക്കിത്തിരക്കിയതോടെ വൻ ആവേശത്തിലാണ് സംസ്ഥാന ലോട്ടറി വകുപ്പ്. തിരുവോണം ബബറിനും റെക്കോര്‍ഡ് വിൽപ്പന. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരെ ലക്ഷ്യം വച്ച് ഇത്തവണ വ്യത്യസ്തമായ പ്രചാരണ പരിപാടികളും ലോട്ടറി വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

കാര്യം ഓണത്തിരക്കാണെങ്കിലും ഭാഗ്യം അന്വേഷിക്കുന്നവര്‍ ഏത് മുക്കിലും മൂലയിലും ഉണ്ട്. വിൽപ്പനക്ക് വച്ച അന്ന് മുതൽ ഓണം ബബറെടുക്കാൻ ആളുകൾ തിക്കിത്തിരക്കുകയാണ്. നറുക്കെടുക്കാൻ ഇനിയുമുണ്ട് ദിവസങ്ങളെങ്കിലും റെക്കോര്‍ഡുകൾ ഭേദിച്ചാണ് വിൽപ്പനക്കണക്ക്. ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റിറക്കി. അത് മുഴുവൻ വിറ്റ് പോയപ്പോൾ വീണ്ടും ഇറക്കി. കഴിഞ്ഞ വര്‍ഷം വിറ്റത് അറുപത്താറര ലക്ഷം ടിക്കറ്റാണ്. ലോട്ടറി വകുപ്പിന് 90 ലക്ഷം ടിക്കറ്റ് വരെ വിൽപ്പനക്കെത്തിക്കാൻ കഴിയും.

500 രൂപക്ക് ടിക്കറ്റെടുത്താൽ ഒന്നാം സമ്മാനം 25 കോടിയാണ്. കൂടുതൽ പേര്‍ക്ക് പണം കിട്ടുന്ന വിധത്തിൽ ഇത്തവണ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതോടെ അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ ധാരാളമായി ലോട്ടറി വാങ്ങാനെത്തുന്നുണ്ട്. സമ്മാന ഘടന വിവരിച്ചും ഓൺലൈൻ തട്ടിപ്പുകൾ നടന്നേക്കാമെന്ന് ഓര്‍മ്മിപ്പിച്ചും അഞ്ച് ഭാഷകളിൽ സന്ദേശവും തയ്യാറാക്കിയിട്ടുണ്ട് ലോട്ടറി വകുപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്