Asianet News MalayalamAsianet News Malayalam

Kerala lottery thiruvonam bumper: റെക്കോർഡ് ഇട്ട് ബമ്പർ വില്പന, ഒരാഴ്ചക്കുള്ളിൽ വിറ്റത് 10.5 ലക്ഷം ടിക്കറ്റുകൾ

 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് സമ്മാന‍ത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala lottery thiruvonam bumper ticket Record sale
Author
Thiruvananthapuram, First Published Jul 25, 2022, 10:31 AM IST

തിരുവനന്തപുരം : ഓണം ബംബര്‍ ലോട്ടറി വിൽപ്പന ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിറ്റത് ലക്ഷക്കണക്കിന് ടിക്കറ്റുകൾ. റെക്കോര്‍ഡ് വിൽപ്പനയാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വിൽപ്പന ആരംഭിച്ച് ഇതുവരെ 10.5 ലക്ഷം ടിക്കറ്റുകൾ വിറ്റു. ഇതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 2021 ൽ 57 ലക്ഷം ഓണം ബംബറുകളാണ് വിറ്റത്.

പത്ത് സീരീസുകളിലായി പുറത്തിറക്കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് സമ്മാന‍ത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമാി അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും ലഭിക്കും. സെപ്തംബര്‍ 18നാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ്. ഓണം ബംപർ നറുക്കെടുപ്പിലൂടെ 40 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടൽ.

ഒർജിനലിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ്റ് ലോട്ടറികൾ; വഞ്ചിതരായി കച്ചവടക്കാര്‍

കോഴിക്കോട്: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിൻ്റെ ഒർജിനലിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ്റുമായെത്തി വിൽപ്പനക്കാരിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. 500 രൂപ മുതൽ 5,000 രൂപ വരെ സമ്മാനതുകയുള്ള ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്താണ് തട്ടിപ്പ് നടത്തുന്നത്. ടിക്കറ്റിലെ നമ്പർ മാത്രം ഒത്തു നോക്കി പണം നൽകുന്ന ചില്ലറ - മൊത്ത വ്യാപാരികളാണ് ഫോട്ടോസ്റ്റാറ്റ് ടിക്കറ്റുകളിൽ കുടുതലായി വഞ്ചിതരാകുന്നത്. കച്ചവടക്കാർ ലോട്ടറി ഓഫീസിൽ എത്തി ടിക്കറ്റ് നൽകുമ്പോൾ മാത്രമെ അബദ്ധം തിരിച്ചറിയുന്നുള്ളൂ. 

Read More : 1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വടകരയിൽ ഇത്തരത്തിൽ ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് വരെ പണം നഷ്ടപ്പെട്ട ലോട്ടറി വിതരണക്കാരുണ്ട്. ഫോട്ടോസ്റ്റാറ്റ് ലോട്ടറി നൽകി വഞ്ചിച്ചവർക്കെതിരെ കേസും ഇവർ നടത്തുന്നുണ്ട്. എന്നാലും തട്ടിപ്പുകൾക്ക് കുറവില്ലെന്നാണ് ലോട്ടറി സ്റ്റാൾ ഉടമകൾ പറയുന്നത്. ലോട്ടറി ടിക്കറ്റിൻ്റെ പേപ്പറിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയാൽ മാത്രമെ ഈ തട്ടിപ്പിന് പരിഹാരം കാണാനാകൂവെന്ന് ഇവർ പറയുന്നു. 

ഗുണനിലവാരമുള്ള കളർ ഫോട്ടോസ്റ്റാറ്റുകൾ ലഭ്യമാകുന്നതാണ് ഒർജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്നത്. ലോട്ടറിയിലെ ബാർകോഡ് സ്കാൻ ചെയ്താൽ മാത്രമെ ഈ ലോട്ടറി ഒർജിനലാണെന്ന് ഉറപ്പിക്കാനാകൂ. ഇതിന് ലോട്ടറി ചില്ലറ വിൽപ്പന വ്യാപാരികൾക്ക് സംവിധാനവും ഉണ്ടാകില്ല. ഇതാണ് തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നത്. ഫോട്ടോസ്റ്റാറ്റ് പേപ്പറിനേക്കാൾ ഗുണമേന്മയും വ്യത്യസ്തവുമായ പേപ്പറിൽ ലോട്ടറി പ്രിൻ്റ് ചെയ്ത് ഇറക്കിയാൽ വലിയൊരു അളവിൽ തട്ടിപ്പുക്കാരെ ഇല്ലാതാക്കാനാകുമെന്നും ലോട്ടറി വിതരണക്കാർ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios