Asianet News MalayalamAsianet News Malayalam

പ്രതിസന്ധിക്കിടയിലെ ആ ഭാ​ഗ്യശാലി ആരായിരിക്കും? മാറ്റിവച്ച ലോട്ടറി ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് ഇന്ന്

പൗർണമി ഭാഗ്യക്കുറിയുടെ അറുപത്തിയാറ് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്ന് ലോട്ടറിവകുപ്പ് അറിയിച്ചു. ആകെ 96 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 

lottery draw which was suspended following the lockdown will be held on June 2
Author
Thiruvananthapuram, First Published Jun 1, 2020, 9:02 PM IST

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാ​ഗമായ ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 22ന് നിർത്തിവച്ച ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് പുനഃരാരംഭിക്കും. മാർച്ച് 22ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന പൗർണമി ആർഎൻ 435 ഭാ​ഗ്യക്കുറിയാണ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുക്കുന്നത്. 

തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഈ ഭാഗ്യക്കുറിയുടെ അറുപത്തിയാറ് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്ന് ലോട്ടറിവകുപ്പ് അറിയിച്ചു. ആകെ 96 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 

നറുക്കെടുപ്പ് മാറ്റിവച്ച 8 ഭാ​ഗ്യക്കുറികളിൽ ഇനിയുള്ള വിൻവിൻ W557, സ്ത്രീശക്തി SS 202, അക്ഷയ AK 438, കാരുണ്യപ്ലസ് KN 309, നിർമൽ NR 166, പൗർണിമി RN 436, സമ്മർ ബമ്പർ BR 72 എന്നിവ യഥാക്രമം 5,9,12,16,19,23,26 തീയതികളിൽ നറുക്കെടുക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെപ്പ്. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ഭാഗ്യക്കുറി വില്പന ഇളവുകൾ ലഭിച്ചതിനെ തുടർന്ന് മെയ് 21ന് പുനഃരാരംഭിച്ചിരുന്നു.

Read Also: ഇനി 'ഭാഗ്യം' തുണയ്ക്കും; പ്രതിസന്ധിക്കിടയിലും ലോട്ടറി ടിക്കറ്റ് പുറത്തിറങ്ങി, നിയന്ത്രണങ്ങള്‍ ഇങ്ങനെ...

Follow Us:
Download App:
  • android
  • ios