കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PZ 485426 എന്ന നമ്പറിനാണ് ലഭിച്ചത്. തിരൂർ വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ നിർമൽ NR 294 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും . ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Add Asianetnews as a Preferred SourcegooglePreferred

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PZ 485426 എന്ന നമ്പറിനാണ് ലഭിച്ചത്. തിരൂർ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അബ്ദുൾ ഖാദർ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം PP 909254 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് ആണ് ഈ ടിക്കറ്റ് വിറ്റത്. അ​ഗസ്റ്റിൽ സിറിയക് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും ഭാ​ഗ്യശാലിക്ക് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ടിക്കറ്റ് അധികൃതർ മുമ്പാകെ സമർപ്പിക്കുകയും വേണം.

Kerala Lottery Result: 80 ലക്ഷം ഈ നമ്പറിന് ; കാരുണ്യ പ്ലസ് KN - 437 ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതേസമയം, ഈ വർഷത്തെ 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന പുരോ​ഗമിക്കുകയാണ്. ഇതുവരെ 60 ലക്ഷത്തോളം ടിക്കറ്റുകൾ ആണ് വിറ്റഴിഞ്ഞത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണത്തെ ഓണം ബമ്പറിന്റേത്. സെപ്റ്റംബർ 18ന് നറുക്കെടുപ്പ് നടക്കും. 500 രൂപയാണ് ടിക്കറ്റ് വില.