Asianet News MalayalamAsianet News Malayalam

ബമ്പർ ഭാ​ഗ്യവാനെ അറിയാൻ ഇനി മണിക്കൂർ മാത്രം! ഇപ്പോഴും കുതിച്ച് വിൽപന, ഇതുവരെ വിറ്റത് 75,65,000 ടിക്കറ്റുകള്‍!

നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് തിരുവോണം ബമ്പർ വിൽപ്പനയിൽ സർവ്വകാല റെക്കോർഡിലേക്ക് എത്തുന്നത്. 

onam bumper 2023 ticket sale ongoing only hours left to know winner sts
Author
First Published Sep 20, 2023, 11:19 AM IST | Last Updated Sep 20, 2023, 12:18 PM IST

തിരുവനന്തപുരം: അവസാനമണിക്കൂറിലും കുതിച്ച് ഓണം ബമ്പർ വിൽപന. 75,65,000 ടിക്കറ്റുകളാണ് ഇതുവരെ ലോട്ടറി ഓഫീസിൽ നിന്നും വിറ്റുപോയിരിക്കുന്നത്. രാവിലെ 10 മണി വരെയായിരുന്നു ഏജന്റ് മാർക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നത്. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് തിരുവോണം ബമ്പർ വിൽപ്പനയിൽ സർവ്വകാല റെക്കോർഡിലേക്ക് എത്തുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 

25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേർക്കുള്ള രണ്ടാം സമ്മാനം. മോഹിപ്പിക്കുന്ന സമ്മാനങ്ങൾ തേടിയെത്തുന്ന ഭാഗ്യാന്വേഷകരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും വലിയ കണക്കിലാണുള്ളത്. ബമ്പർ വിൽപ്പന അവസാന ദിവസത്തിലേക്ക് കടന്നപ്പോഴും ലോട്ടറികടകളിൽ നീണ്ടനിരയാണുണ്ടായിരുന്നത്. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയർ ഇട്ട് എടുക്കുന്നവരും ഏറെയാണ്. ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്. വിൽപ്പന തുടങ്ങിയ ആദ്യം ദിനം മാത്രം വിറ്റത് നാലര ലക്ഷം ടിക്കറ്റുകളാണെന്നത് ബംപറിൻ്റെ മാറ്റു കൂട്ടുന്നുണ്ട്. വിൽപ്പന തുടങ്ങിയ ജൂലൈ 27 മുതൽ ഇങ്ങോട്ട് ഓരോ ദിവസവും വിറ്റ ടിക്കറ്റുകളുടെ എണ്ണം കൂടുകയായിരുന്നു. നറുക്കെടുപ്പിന് മുമ്പ് മുഴുവൻ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഫലം കണ്ടിരുന്നു. 

പതിനഞ്ച് കോടിയിൽ നിന്ന് സമ്മാന തുക 25 കോടിയായി ഉയർത്തിയ കഴിഞ്ഞ വർഷം 6655914 ടിക്കറ്റുകളാണ് വിറ്റത്. മുൻ വർഷങ്ങളെക്കാൾ സമ്മാനങ്ങളുടെ എണ്ണം കൂട്ടിയതാണ് ഇക്കൊല്ലം ഭാഗ്യാന്വേഷികളെ ആകർഷിച്ചത്. കോടിപതിയാരെന്നറിയാൻ ഇനി ഒരു ദിവസത്തെ കാത്തിരിപ്പാണ്. 

തിരുവോണം ബമ്പർ: പോയാൽ 500, അടിച്ചാൽ 25 കോടി; ഇതുവരെ വിറ്റത് 71.5 ലക്ഷം ടിക്കറ്റുകൾ, സർവകാല റെക്കോർഡ്

Onam Bumper: ഒരാളല്ല, ഒറ്റയടിക്ക് കോടീശ്വരന്മാർ ആകുന്നത് 21പേർ ! അറിയാം ഓണം ബമ്പർ സമ്മാനഘടന

 

ഓണം ബമ്പർ സമ്മാനഘടന ഒറ്റനോട്ടത്തിൽ 

  • ഒന്നാം സമ്മാനം: 25 കോടി (ഒരു ഭാ​ഗ്യശാലി)
  • രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്. 
  • മൂന്നാം സമ്മാനം:  50 ലക്ഷം വീതം 20 പേർക്ക്. 
  • നാലാം സമ്മാനം: അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക്
  • അഞ്ചാം സമ്മാനം : രണ്ടുലക്ഷം വീതം 10 പേര്‍ക്ക് 
  • ആറാം സമ്മാനം : അയ്യായിരം രൂപ വീതം 60 പേർക്ക്(അവസാന 4 അക്കങ്ങൾ)
  • ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം 90 പേർക്ക്(അവസാന 4 അക്കങ്ങൾ)
  • എട്ടാം സമ്മാനം : ആയിരം രൂപ വീതം 138 പേർക്ക് (അവസാന 4 അക്കങ്ങൾ)
  • ഒൻപതാം സമ്മാനം : അഞ്ഞൂറ് രൂപ വീതം 306 പേർക്ക് (അവസാന 4 അക്കങ്ങൾ)
  • സമാശ്വാസ സമ്മാനം : 5,00,000 (ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള, സീരീസ് വ്യത്യാസമുള്ള ടിക്കറ്റുകൾ)
Latest Videos
Follow Us:
Download App:
  • android
  • ios