ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ( Kerala Lottery Result) വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി (Sthreeshakthi SS-323 Lottery Result) ലോട്ടറിയുടെ (Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.
ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം WM 245789 എന്ന നമ്പറിനാണ് ലഭിച്ചത്. ഇടുക്കിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഷാജി എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WL725409 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ചിറ്റൂര് ആണ് ഈ ടിക്കറ്റ് വിറ്റത്.
50 ലക്ഷത്തോളം കടബാധ്യത; വീട് വിൽക്കാനൊരുങ്ങിയ പെയിന്റിംഗ് തൊഴിലാളിക്ക് ഒരുകോടി
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി (lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
റെക്കോർഡ് ഇട്ട് ബമ്പർ വില്പന, ഒരാഴ്ചക്കുള്ളിൽ വിറ്റത് 10.5 ലക്ഷം ടിക്കറ്റുകൾ
തിരുവനന്തപുരം : ഓണം ബംബര്‍ ലോട്ടറി വിൽപ്പന ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിറ്റത് ലക്ഷക്കണക്കിന് ടിക്കറ്റുകൾ. റെക്കോര്‍ഡ് വിൽപ്പനയാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വിൽപ്പന ആരംഭിച്ച് ഇതുവരെ 10.5 ലക്ഷം ടിക്കറ്റുകൾ വിറ്റു. ഇതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 2021 ൽ 57 ലക്ഷം ഓണം ബംബറുകളാണ് വിറ്റത്.
പത്ത് സീരീസുകളിലായി പുറത്തിറക്കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമാി അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും ലഭിക്കും. സെപ്തംബര്‍ 18നാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ്. ഓണം ബംപർ നറുക്കെടുപ്പിലൂടെ 40 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടൽ.
