Asianet News MalayalamAsianet News Malayalam

50 ലക്ഷത്തോളം കടബാധ്യത; വീട് വിൽക്കാനൊരുങ്ങിയ പെയിന്റിം​ഗ് തൊഴിലാളിക്ക് ഒരുകോടി

മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവയ്ക്കാണ് കേരള ഭാ​ഗ്യക്കുറിയുടെ സമ്മാനം ലഭിച്ചത്.

kasaragod native man won fifty fifty lottery one crore
Author
Kasaragod, First Published Jul 26, 2022, 8:39 AM IST

കാസര്‍കോട്: ഒരു വ്യക്തിയുടെ ജീവിതം നൊടിയിടയിൽ മാറ്റി മറിക്കാൻ ലോട്ടറികൾക്ക്(Kerala Lottery) സാധിക്കാറുണ്ട്. കടബാധ്യതമൂലം ആത്മഹത്യയുടെ വക്കിൽ വരെ നിന്നവരെ കൈപിടിച്ചുയർത്താൻ ഭാ​ഗ്യക്കുറികൾക്ക് സാധിച്ചു. ഇപ്പോഴിതാ തന്റെ കടബാധ്യത തീർക്കാനായി ആ​ഗ്രഹിച്ച് പണികഴിച്ച വീട് വിൽക്കാനൊരുങ്ങിയ ആൾക്ക് ഒരുകോടിയുടെ ഭാ​ഗ്യം ലഭിച്ചിരിക്കുകയാണ്. 

മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവയ്ക്കാണ് കേരള ഭാ​ഗ്യക്കുറിയുടെ സമ്മാനം ലഭിച്ചത്. ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റിയുടെ ഒന്നാം സമ്മാനം ഇദ്ദേഹത്തെ തേടി എത്തുക ആയിരുന്നു. 50 ലക്ഷത്തോളം കടമുള്ള ബാവ വീട് വിൽക്കാൻ തീരുമാനിച്ച് അതിനുള്ള ടോക്കണ്‍ അഡ്വാന്‍സ് തിങ്കളാഴ്ച വാങ്ങാനിരിക്കെയാണ് ഭാഗ്യമെത്തിയത്.

Monsoon Bumper: 'ചോർന്നൊലിക്കുന്ന വീടാ മോളേ എന്റേത്, കടങ്ങളുണ്ട്': 10 കോടി വിറ്റ റോസിലി പറയുന്നു

അഞ്ച് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. നാല് പെണ്‍മക്കളും ഒരാണും. രണ്ട് പെണ്‍മക്കളെ കല്യാണംകഴിച്ചു വിട്ടു. കല്യാണ ചെലവും വീട് നിര്‍മാണവും കഴിഞ്ഞപ്പോഴാണ് ബാവ ഇത്രയും ലക്ഷത്തിന്റെ കടക്കാരനാവുന്നത്. ഇതിനിടയിൽ തന്നെ മകനെ ഖത്തറിലേക്ക് അയക്കുന്നതിനും ബാവ പലിശക്ക് പണമെടുത്തു. കടം തീർക്കാനുള്ള വഴി തേടി ബാവ പലരുടെ മുന്നിലും സഹായമഭ്യർത്തിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. ഒടുവിൽ കൈത്താങ്ങായി ഭാ​ഗ്യദേവതയും എത്തി. 

എന്നെങ്കിലും ഭാ​ഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ വല്ലപ്പോഴുമൊക്കെ ലോട്ടറിയെടുക്കുന്ന ആളായിരുന്നു ബാവ. ഹൊസങ്കടിയിലെ ന്യു ലക്കി സെന്ററിൽ നിന്നാണ് സമ്മാനാർഹമായ എഫ്.എഫ് 537904 നമ്പർ ലോട്ടറി ടിക്കറ്റ് ബാവ എടുത്തത്. ലോട്ടറി അടിച്ചില്ലായിരുന്നുവെങ്കിൽ ഇതുവരെയുള്ള അധ്വാനത്തിലൂടെ വച്ച വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറേണ്ടി വരുമായിരുന്നുവെന്ന് ബാവ പറഞ്ഞു. 

റെക്കോർഡ് ഇട്ട് ബമ്പർ വില്പന, ഒരാഴ്ചക്കുള്ളിൽ വിറ്റത് 10.5 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം : ഓണം ബംബര്‍ ലോട്ടറി വിൽപ്പന ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിറ്റത് ലക്ഷക്കണക്കിന് ടിക്കറ്റുകൾ. റെക്കോര്‍ഡ് വിൽപ്പനയാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വിൽപ്പന ആരംഭിച്ച് ഇതുവരെ 10.5 ലക്ഷം ടിക്കറ്റുകൾ വിറ്റു. ഇതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 2021 ൽ 57 ലക്ഷം ഓണം ബംബറുകളാണ് വിറ്റത്.

പത്ത് സീരീസുകളിലായി പുറത്തിറക്കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് സമ്മാന‍ത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമാി അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും ലഭിക്കും. സെപ്തംബര്‍ 18നാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ്. ഓണം ബംപർ നറുക്കെടുപ്പിലൂടെ 40 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടൽ.

Follow Us:
Download App:
  • android
  • ios