കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം ആലപ്പുഴ വിറ്റ ടിക്കറ്റിനു.

തിരുവനന്തപുരം: എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ SS-330 നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, തിങ്കളാഴ്ച നറുക്കെടുത്ത വിന്‍ വിന്‍ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WB 245714 എന്ന നമ്പറിനാണ് ലഭിച്ചത്. ആലപ്പുഴ വിറ്റ ടിക്കറ്റിനാണ് സമ്മാനം. ചന്ദ്രശേഖർ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WC 588685 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. എറണാകുളത്തു ആണ് ഈ ടിക്കറ്റ് വിറ്റത്. താര എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

Kerala Lottery Result: Win Win W 684 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

അതേസമയം, 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടം വിൽപ്പന പുരോ​ഗമിക്കുകയാണ്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 18ന് നറുക്കെടുപ്പ് നടക്കും. ഇതുവരെ 40ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.