Asianet News MalayalamAsianet News Malayalam

ഇതര സംസ്ഥാന ലോട്ടറി കേസ് : നാഗാലാൻഡ് സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

കേന്ദ്ര സർക്കാർ രൂപം നൽകിയ ലോട്ടറി നിയമ ചട്ടം അഞ്ച് പ്രകാരം അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് നീരിക്ഷിച്ച കോടതി, കേസിൽ വിശദമായ വാദം അടുത്ത മാസം 29ന് കേൾക്കുമെന്ന് അറിയിച്ചു.

Supreme Court Notice on Nagaland Government Petition in Interstate Lottery Case
Author
Kochi, First Published Aug 16, 2022, 2:57 PM IST

ദില്ലി: ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ, നാഗാലാൻഡ് സർക്കാരിന്റെ ഹർജിയിൽ കേരളം ഉൾപ്പെടെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ചു. നാഗാലാൻഡ് സർക്കാരിന്റെ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ കേരളത്തിന് മൂന്നാഴ്ച്ചത്തെ സമയം കോടതി നൽകി. ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപന തടഞ്ഞ ‌കേരള സർക്കാരിൻ്റെ നടപടി ഫെഡറൽ തത്ത്വത്തിന് എതിരാണെന്ന് നാഗാലാൻഡ് സർക്കാരിനായി മുതിർന്ന അഭിഭാഷകൻ തുഷാർ മേത്ത വാദിച്ചു. 

രണ്ട് സംസ്ഥാനങ്ങളും നടത്തുന്നത് വ്യാപാരമാണെന്നും ഇതിനിടയിൽ ഒരു സർക്കാർ മറ്റൊരു സർക്കാരിനെ വ്യാപാരത്തിൽ നിന്ന് വിലക്കുന്നത് നിയമപരമല്ലെന്നും ഒരു സർക്കാരിന് അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാം പക്ഷേ വിലക്കാനാകില്ലെന്നും നാഗാലാൻഡ് സർക്കാർ വാദിച്ചു. എന്നാൽ നാഗാലാൻഡ് സർക്കാരിൻ്റെ ലോട്ടറി ഏജൻ്റ് പല വിധ ക്രമക്കേടുകളും വ്യാപാരത്തിൽ നടത്തിയിട്ടുണ്ടെന്ന് കേരളം കോടതിയെ അറിയിച്ചു. ഇത്തരം നടപടികൾ കണ്ടെത്തിയാൽ സംസ്ഥാനത്തിന് നടപടിയെടുക്കാമെന്ന് കേന്ദ്രം അനുമതി നൽകിട്ടുണ്ടെന്നും സംസ്ഥാനം വ്യക്തമാക്കി.

ഇതര സംസ്ഥാന ലോട്ടറി നിയന്ത്രണം: നാ​ഗാലാൻഡിന്റെ അപ്പീൽ സുപ്രീംകോടതിയിൽ,തടസ ഹർജിയുമായി കേരളം

കേന്ദ്ര സർക്കാർ രൂപം നൽകിയ ലോട്ടറി നിയമ ചട്ടം അഞ്ച് പ്രകാരം അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് നീരിക്ഷിച്ച കോടതി, കേസിൽ വിശദമായ വാദം അടുത്ത മാസം 29ന് കേൾക്കുമെന്ന് അറിയിച്ചു. കേരളത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ സി.കെ ശശി ഹാജരായി.

നേരത്തെ അന്യസംസ്ഥാന ലോട്ടറികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതി നിയമാനുസൃതമാണന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് നാഗാലാൻഡ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതര സംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ പ്രവർത്തനം തടയാൻ 2018 ലാണ് സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്. 

Follow Us:
Download App:
  • android
  • ios