കേരള കോൺഗ്രസ് മുന്നണി വിട്ടതിൽ വ്യക്തിപരമായ ഉത്തരവാദിത്തം ഇല്ലെന്നും ബെന്നി ബെഹനാൻ എം പി ഫേയ്സ് ദ പീപ്പിളില്‍ പറഞ്ഞു.
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മരിച്ചെന്ന് കരുതി എ ഗ്രൂപ്പ് തകരില്ലെന്ന് ബെന്നി ബെഹനാൻ എം പി പറഞ്ഞു. ഉമ്മൻചാണ്ടിയോട് ഒപ്പം നിന്നവർക്ക് ഉള്ളത് അറുത്തു മാറ്റാൻ കഴിയാത്ത ബന്ധമാണ്. ഉമ്മൻചാണ്ടിക്ക് ഒപ്പം നിന്നവരെ തഴഞ്ഞാൽ അത് കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ അംഗീകരിക്കില്ല എന്നും ബെന്നി ബെഹനാൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ് ദി പീപ്പിളിൽ പറഞ്ഞു. കേരള കോൺഗ്രസ് മുന്നണി വിട്ടതിൽ വ്യക്തിപരമായ ഉത്തരവാദിത്തം ഇല്ലെന്നും ബെന്നി ബെഹനാൻ എം പി പറഞ്ഞു. മുന്നണി എടുത്ത തീരുമാനം അറിയിക്കുക എന്ന യുഡിഎഫ് കൺവീനറുടെ ഉത്തരവാദിത്തമാണ് നിർവഹിച്ചത്. കേരള കോൺഗ്രസ്സിനെ തിരികെ എത്തിക്കാൻ കോൺഗ്രസ് ശ്രമിക്കും എന്നും ബെന്നി ബെഹനാൻ പറഞ്ഞു. ബെന്നി ബെഹനാനുമായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ ഫെയ്സ് ദി പീപ്പിള്‍ ഇന്ന് രാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.
