അഴിമതിക്ക് തെളിവില്ലെന്നും പണം അനുവദിച്ചതിലൂടെ വ്യക്തിപരമായ നേട്ടം മന്ത്രിസഭ അംഗങ്ങള്‍ നേടിയിട്ടില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി തള്ളികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിയില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിമര്‍ശനം. ദുരിതാശ്വാസ ഫണ്ട് അനുവദിച്ച നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും മൂന്നുപേരില്‍നിന്ന് അപേക്ഷ വാങ്ങിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി. എന്നാല്‍, പണം അനുവദിച്ചതില്‍ അഴിമതിക്ക് തെളിവില്ല. അതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.

അഴിമതിക്ക് തെളിവില്ലെന്നാണ് ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കിയത്. ഫണ്ട് നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിൽ നൽകിയപ്പോൾ മന്ത്രിസഭ അംഗീകാരം വാങ്ങി. എന്നാല്‍, ഒരു അപേക്ഷയും പണം ലഭിച്ചവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അപേക്ഷകൾ ചട്ടം അനുസരിച്ച് പരിശോധിച്ചിട്ടില്ല. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല തുക അനുവദിച്ചത്. മൂന്നു പേരുടെയും അപേക്ഷ വാങ്ങിയിട്ടില്ലെന്നും ലോകായുക്ത വിമര്‍ശിച്ചു. ഫണ്ട് പൊതുജനങ്ങളുടേതാണ്. പണം ലഭിച്ചവരെ ലോകായുക്ത കേട്ടിട്ടില്ലെന്നും എന്നാല്‍, മുഖ്യമന്ത്രിയും മന്ത്രിസഭ അംഗങ്ങളും ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും അഴിമതിക്ക് തെളിവില്ലെന്നും പണം അനുവദിച്ചതിലൂടെ വ്യക്തിപരമായ നേട്ടം മന്ത്രിസഭ അംഗങ്ങള്‍ നേടിയിട്ടില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. 

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ; ഹര്‍ജി തള്ളി, മുഖ്യമന്ത്രിക്ക് ആശ്വാസം, പണം നല്‍കാന്‍ അധികാരമുണ്ടെന്ന് ലോകായുക്ത

ലോകായുക്തയും ഉപലോകായുക്തയും ഒറ്റക്കെട്ടായാണ് ഹര്‍ജി തള്ളിയത്. എന്നാല്‍, ഫണ്ട് അനുവദിച്ചുകൊണ്ടുള്ള മന്ത്രിസഭ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാനുള്ള അധികാരം ലോകായുക്തക്കുണ്ടോയെന്ന കാര്യത്തില്‍ ലോകായുക്തയും ഉപലോകായുക്തമാരിലും ഭിന്നനിലപാണ് സ്വീകരിച്ചത്. പരിഗണിക്കാന്‍ അധികാരമുണ്ടെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കിയപ്പോള്‍ ഇല്ലെന്നായിരുന്നു രണ്ട് ഉപലോകായുക്തമാരുടെയും നിലപാട്.

'ലോകായുക്ത മുട്ടിലിഴയുന്നു', ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍

മുഖ്യമന്ത്രിക്ക് ആശ്വാസം; ദുരിതാശ്വാസനിധി വകമാറ്റലിൽ ഹർജി തള്ളി ലോകായുക്ത | Pinarayi Vijayan