രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച നിലമ്പൂരിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തി പിവി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ അല്പത്തമെന്നും അനിൽകുമാർ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം: നിലമ്പൂരിലെ റോഡ് നിര്‍മാണോദ്ഘാടനത്തില്‍ രാഹുല്‍ ഗാന്ധി എംപിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എപി അനില്‍കുമാര്‍. റോഡ് നിർമാണം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ആരാണെന്നു ചോദിച്ച മുഖ്യമന്ത്രിക്ക് അധികാരത്തിന്‍റെ മത്തു പിടിച്ചിരിക്കുകയാണെന്ന് എപി അനില്‍കുമാര്‍ ആരോപിച്ചു. മുഖ്യമന്ത്രി ഇതിനപ്പുറവും പറയും. പി എം ജി എസ് വൈ എക്സിക്യൂട്ടീവ് എൻജിനീയറേ അറിയിച്ചാണ് ഉദ്ഘാടനം നിശ്ചയിച്ചത്.

എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഉദ്ഘാടനം നിശ്ചയിച്ചത്. മുഖ്യമന്ത്രിക്ക് ഇതൊക്കെ പറയാൻ ധാർമികതയുണ്ടോ?. രാജകല്പന പോലെയാണ് സർക്കാരിന്‍റെ പരിപാടികൾ മുഖ്യമന്ത്രി നടത്തുന്നത്. എംഎൽഎമാരുടെ സൗകര്യം പോലും ചോദിക്കാതെയാണ് സർക്കാർ പരിപാടികൾ നടത്തുന്നത്. മണ്ഡലത്തിലെ ഉദ്ഘാടന കാര്യങ്ങൾ അറിയുന്നത് തലേദിവസം ആണെന്നും എപി അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച നിലമ്പൂരിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തി പിവി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ അല്പത്തമെന്നും അനിൽകുമാർ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത് പി വി അന്‍വര്‍, വിവാദം


'രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാൻ ആരാണ് തീരുമാനിച്ചത്?'പിവി അൻവറിന് മുഖ്യമന്ത്രിയുടെ പിന്തുണ | Pinarayi