Asianet News MalayalamAsianet News Malayalam

'ഗവർണർ ഗവർണറായി പ്രവർത്തിക്കണം, ആര്‍എസ്എസ് സ്വയം സേവകനായി പ്രവർത്തിക്കരുത്'; എം വി ഗോവിന്ദന്‍

ഒരു സ്വർണ കച്ചവടക്കാരന്‍റെ  വീട്ടിൽ പോയി ഗവർണർ, ആര്‍ എസ് എസ് നേതാവിനെ കണ്ടത് പ്രോട്ടോകോൾ ലംഘനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
 

'Governor should act as Governor,not  as Swayam Sevak' MV Govindan
Author
First Published Sep 20, 2022, 12:01 PM IST

തിരുവനന്തപുരം: അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. ഗവർണർ ഗവർണറായി പ്രവർത്തിക്കണം. ആര്‍ എസ് എസ്  സ്വയം സേവകനായി പ്രവർത്തിക്കരുത്. കോൺഗ്രസ്  ബിജെപി എന്നിവരുടെ പ്രതിനിധിയായി ഗവർണർ പ്രവർത്തിക്കരുതെന്നും ഭരണഘടനാപരമായ കാര്യങ്ങൾ നിർവഹിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ. ബില്ല് കൊണ്ടുവന്നത്. ഒപ്പിടാത്തത് കൊണ്ട് ഒരു ഭരണഘടന പ്രതിസന്ധിയും ഉണ്ടാകില്ല. എന്തോ മാനസിക പ്രശ്നം ഉള്ളതു പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. കെ കെ  രാഗേഷ് എംപി ചരിത്രകോണ്‍ഗ്രസിലെ  പ്രതിഷേധം അതിരുകടക്കരുതെന്ന്  ആഗ്രഹിച്ചാണ് തടഞ്ഞത്. മാർകിസ്റ്റ് പ്രത്യശ ശാസ്ത്രത്തെ കുറിച്ച് ഗവര്‍ണര്‍ക്ക് ഒന്നും അറിയില്ല. ആര്‍എസ്എസുകാരനായി പ്രവർത്തിക്കുമ്പോൾ ഇങ്ങനെയൊക്കെ പറയും. ഒരു സ്വർണ കച്ചവടക്കാരന്‍റെ  വീട്ടിൽ പോയി ഗവർണർ ആര്‍ എസ് എസ് നേതാവിനെ കണ്ടതാണ് സിപിഎം ചോദ്യം ചെയ്തത്. പ്രോട്ടോകോൾ ലംഘനമാണ് നടന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തുറന്ന യുദ്ധം: ​ഗവർണറെ രാഷ്ട്രീയമായി നേരിടാൻ സിപിഎം,ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ നിയമവഴി നീങ്ങാൻ സർക്കാർ

വിട്ടുവീഴ്ച ഇല്ലാതെ പരസ്പരം വിമർശനം തുടരാൻ ഗവർണറും സർക്കാരും.ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിൽ സർക്കാർ നടപടി എടുക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശനം ഗവർണർ ആവർത്തിക്കും.വിവാദ ബില്ലുകളിൽ ഒപ്പിടാതെ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കാൻ തന്നെ ആണ് നീക്കം.അതേ സമയം ഗവർണ്ണറേ രാഷ്ട്രീയമായി നേരിടാൻ ആണ് സിപിഎം തീരുമാനം. ആർഎസ്എസ് ബന്ധം തുടർന്നും ശക്തമായി ഉന്നയിക്കും. ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ നിയമ വഴി അടക്കം ആലോചിക്കും

കണ്ണൂര്‍ വിസി പുനര്‍നിയമനം, മുഖ്യമന്ത്രി കത്തയച്ചു, രാജ്ഭവനിലെത്തി, 3 കത്തുകള്‍ പുറത്തുവിട്ട് ഗവര്‍ണര്‍

Follow Us:
Download App:
  • android
  • ios