എല്‍ദോസിനെതിരെ കേസ് എടുത്ത പോലീസ് സ്വപ്നയുടെ ആരോപണങ്ങങ്ങളിൽ നടപടി എടുക്കുന്നില്ല.ആഭ്യന്തര വകുപ്പ് പരാജയമെന്നും രമേശ് ചെന്നിത്തല
കൊച്ചി: ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രമേശ് ചെന്നിത്തല. കേരള പോലീസിൽ മുഖ്യമന്ത്രിക്കു നിയന്ത്രണം നഷ്ടപ്പെട്ടു. മ്യൂസിയം കേസിൽ ഇനിയും പ്രതിയെ പിടിക്കാൻ ആയില്ല. സംസ്ഥാനത്തു അക്രമങ്ങൾ വര്ധിക്കുന്നു. എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായി കേസ് എടുത്ത പോലീസ് സ്വപ്നയുടെ ആരോപണങ്ങങ്ങളിൽ നടപടി എടുക്കുന്നില്ല .മൂന്ന് മുൻ മന്ത്രിമാരുടെ പേരിൽ നടപടികൾ ഇല്ല . ആഭ്യന്തര വകുപ്പ് പരാജയം. കുന്നപള്ളിക്കു ഒരു നീതി മുൻ മന്ത്രിമാർക്ക് മറ്റൊരു നീതി എന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു ഗുരുതരമായ വില കയറ്റമാണ്. നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വിലയാണ്.മുഖ്യമന്ത്രി ഇക്കാര്യത്തിൽ മിണ്ടുന്നില്ല, നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി വീണ വായിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എൽദോസ് എംഎല്‍എക്കെതിരായ കേസ്; നാല് പേരെ കൂടി പ്രതി ചേർത്തു
'എല്‍ദോസിന്‍റെ ഓഫീസിലെ ലഡു വിതരണത്തിൽ അസ്വാഭാവികതയില്ല'; കെ മുരളീധരനെ തള്ളി വിഡി സതീശന്‍
