'ഐഎസ്എൽ മത്സരത്തിനുശേഷം പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നു',യുവ തലമുറ ഇങ്ങനെ ആയാൽ എന്ത് ചെയ്യും; ഹൈക്കോടതി
സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും 5000 രൂപ പിഴ ഈടാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു

കൊച്ചി: ഐഎസ്എല്‍ മത്സരങ്ങള്‍ക്കുശേഷം പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ളവ പൊതുയിടങ്ങളില്‍ വലിച്ചെറിയുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരം മാലിന്യങ്ങള്‍ കാനകളില്‍ അടിഞ്ഞാല്‍ നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകുമെന്നും അതിനും കോടതിയെ കുറ്റം പറയുമെന്നും ഹൈകോടതി വിമര്‍ശിച്ചു. യുവ തലമുറയും ഇങ്ങനെ ആയാല്‍ എന്തു ചെയ്യുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പൊതുനിരത്തിലെ അനധികൃത കൊടി തോരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനു ഇടയില്‍ ആയിരുന്നു ഐഎസ്എല്‍ മത്സരങ്ങള്‍ക്കുശേഷം പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ളവ പൊതുയിടത്തില്‍ വലിച്ചെറിയുകയാണെന്ന ഹൈക്കോടതിയുടെ പരാമർശം.
അനധികൃത കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവും ഹൈക്കോടതി പുറത്തിറക്കി. സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ്ബോർഡുകൾ ഉടൻ നീക്കം ചെയ്യാനാണ് ഹൈക്കോടതിയുടെ നിർദേശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് ഉത്തരവ്. ഒരു ഫ്ലക്സിന് 5000 രൂപ പിഴ ഈടാക്കണം. ഫ്ലക്സ് നീക്കം ചെയ്യുന്നതിനുള്ള ചെലവ് കൂടാതെയാണ് പിഴ ഈടാക്കേണ്ടത്. കോടതി നിയോഗിച്ച സമിതിക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
ഫോണ്‍ ചോര്‍ത്തല്‍ വിവാദം; 'ഭീഷണി സന്ദേശങ്ങള്‍ തെറ്റായ മുന്നറിയിപ്പുകളാകാം' വിശദീകരണവുമായി ആപ്പിള്‍
മതവിദ്വേഷ പ്രചാരണം; അനിൽ ആന്‍റണിക്കെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്