Asianet News MalayalamAsianet News Malayalam

'പാർട്ടിയെ വഞ്ചിച്ച യൂദാസ്, പുറത്താക്കണം'; പി അബ്​ദുൽ ഹമീദ് എംഎൽഎക്കെതിരെ മലപ്പുറത്ത് പോസ്റ്റർ

പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ പറയുന്നു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലടക്കമാണ് പേര് വയ്ക്കാത്ത പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, ലീഗ് ഓഫീസിന് മുന്നിൽ പതിപ്പിച്ച പോസ്റ്റർ ഓഫീസ് സ്റ്റാഫ് കീറിമാറ്റുകയായിരുന്നു. 
 

'yudas, who betrayed the party, must be expelled' Poster against P Abdul Hameed MLA in Malappuram fvv
Author
First Published Nov 17, 2023, 10:57 AM IST

മലപ്പുറം: കേരള ബാങ്ക് ഭരണസമിതിയിൽ അം​ഗമായ പി അബ്ദുൽ ഹമീദ് എംഎൽഎക്കെതിരെ മലപ്പുറത്ത് പോസ്റ്റർ. പാർട്ടിയെയും പാർട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്ന് ആക്ഷേപിച്ചാണ് പോസ്റ്റർ. എംഎൽഎ പാർട്ടിയെ വഞ്ചിച്ചു. പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ പറയുന്നു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലടക്കമാണ് പേര് വയ്ക്കാത്ത പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, ലീഗ് ഓഫീസിന് മുന്നിൽ പതിപ്പിച്ച പോസ്റ്റർ ഓഫീസ് സ്റ്റാഫ് കീറിമാറ്റുകയായിരുന്നു. 

വിവാദം കത്തുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി പികെ ബഷീർ എംഎൽഎ രം​ഗത്തെത്തി. സഹകരണം സഹകരണ മേഖലയിൽ മാത്രമെന്ന് പികെ ബഷീർ എംഎൽഎ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിൻ്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും പി കെ ബഷീർ എം എൽ എ പറഞ്ഞു. 

'സഹകരണം സഹകരണ മേഖലയിൽ മാത്രം, ലീ​ഗ് യുഡിഎഫിന്റെ ഭാ​ഗം': പികെ ബഷീർ എംഎൽഎ

കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എം എൽ എ അം​ഗമായിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമായ പി അബ്ദുൽ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കിയത്. നിലവിൽ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഇതാദ്യമായാണ് കേരള ബാങ്കിൽ യുഡിഎഫിൽ നിന്നുള്ള എംഎൽഎ ഭരണ സമിതി അംഗമാകുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടയിലാണ് പുതിയ തീരുമാനം ഉണ്ടായത്. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios