വൈകീട്ട് 7 മണിയോട് കൂടി ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന എസ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ്‌ അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റതായാണ് വിവരം. 

തിരുവനന്തപുരം: ആറ്റിങ്ങൽ വാളക്കാട് ഇളമ്പ തടത്തിൽ സ്വകാര്യ ബസുകൾ കൂട്ടിമുട്ടി 10 പേർക്ക് പരിക്കേറ്റു. വൈകീട്ട് 7 മണിയോട് കൂടി ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന എസ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ്‌ അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റതായാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അസം പൊലീസിലെ 'പെണ്‍ സിംഹ'ത്തിന് ദാരുണാന്ത്യം, ഇടിച്ച് കയറിയത് ഉത്തര്‍ പ്രദേശ് രജിസ്ട്രേഷനുള്ള ലോറിയിലേക്ക്

അതേസമയം, ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ​ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജാ സത്യ (65)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തരയ്ക്കാണ് സംഭവം. ഈ സമയം വീട്ടിൽ ​ഗിരിജസത്യൻ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനിൽക്കുക​യായിരുന്ന ​ഗിരിജക്ക് ​എൽപിജി ​ഗ്യാസ് ലീക്കായ ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകുവശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉ​ഗ്ര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു.

ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ​ഗിരിജയെ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡബിൾ ഡോർ ഫ്രിഡ്ജ് പൂർണമായും പൊട്ടിത്തകർന്ന് കത്തിയമർന്നു. പരിക്കേറ്റ ​ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇവർക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. ഫ്രിഡ്ജിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. 

യുവതി കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ, 9 മാസമുള്ള കുട്ടിക്കും പൊള്ളൽ, ദുരൂഹതയെന്ന് ബന്ധുക്കൾ