തൃശ്ശൂര്‍: മുത്തച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത പത്ത് വയസുകാരന് പിക്കപ്പ് വാനിടിച്ച് ദാരുണാന്ത്യം. തൃശ്ശൂര്‍ അശ്വിനി ജങ്ഷനിലാണ് അപകടം ഉണ്ടായത്. പാട്ടുരായ്ക്കൽ സ്വദേശി അക്ഷിത് രാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.