കുട്ടി കണ്ണ് തുറന്നതായും നിർദേശങ്ങളോട് പ്രതികരിക്കുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വെന്റിലേറ്റർ സപ്പോർട്ട് തുടരുമെന്നും അങ്കമാലി അഡ്ലക്സ് ആശുപത്രി വ്യക്തമാക്കി.

തൃശ്ശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്തു വയസുകാരൻ അനോജിന്റെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന ആശുപത്രി അധികൃതർ. കുട്ടി കണ്ണ് തുറന്നതായും നിർദേശങ്ങളോട് പ്രതികരിക്കുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വെന്റിലേറ്റർ സപ്പോർട്ട് തുടരുമെന്നും അങ്കമാലി അഡ്ലക്സ് ആശുപത്രി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയിൽ അനോജിനെയും ആൽജോയെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ അമ്മയുടെ അടുത്ത് കട്ടിലിലും പിന്നീട് നിലത്തും പോയി കിടന്നു. പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടർ ആണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി.