തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ നൂറിലേറെ രോഗികള്‍. തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് രോഗികള്‍ നൂറു കടന്നത്. തിരുവനന്തപുരത്ത് 310 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 198 പേര്‍ക്കും പാലക്കാട് 180 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 114 പേര്‍ക്കും ആലപ്പുഴ 113 പേര്‍ക്കും കോട്ടയത്ത് 101 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 99 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 300 പേര്‍ക്കും മലപ്പുറത്ത് 173 പേര്‍ക്കും പാലക്കാട് 161 പേര്‍ക്കും എറണാകുളത്ത് 110 പേര്‍ക്കും ആലപ്പുഴയില്‍ 99 പേര്‍ക്കും കോട്ടയത്ത് 86 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 10 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 424 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 199 പേരുടെയും പരിശോധന ഫലം നെഗറ്റീവായി.