വകുപ്പു തല അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഡപ്യൂട്ടി കമ്മീഷണർ പറഞ്ഞു
കാസർകോട്: എക്സൈസ് റേഞ്ച് ഓഫീസിൽ നിന്ന് തൊണ്ടിയായി പിടിച്ചെടുത്ത വിദേശമദ്യം കാണാതായി. കാസർകോട് വിദ്യാനഗർ എക്സൈസ് റേഞ്ച് ഓഫീസിൽ നിന്നാണ് 106 ലിറ്റർ വിദേശമദ്യം കാണാതായത്. സംഭവത്തിൽ വിദ്യാനഗർ പൊലീസിൽ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ പരാതി നൽകി. നാല് മാസം മുമ്പ് പത്ത് കേസുകളിലായി പിടിച്ചെടുത്ത മദ്യമാണ് കാണാതായത്. വകുപ്പു തല അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഡപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
