നാണയങ്ങളുടെ രൂപത്തിലാക്കി ചെരുപ്പുകൾക്കുള്ളിലാണ് കടത്തിയത്. 5.8 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണിത്. 

കോഴിക്കോട്: ചെരിപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 117 ഗ്രാം സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. ദുബായിൽ നിന്നെത്തിയ തലശേരി സ്വദേശി അബ്ദുൽ അസീസിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. നാണയങ്ങളുടെ രൂപത്തിലാക്കി ചെരുപ്പുകൾക്കുള്ളിലാണ് കടത്തിയത്. 5.8 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനധികൃതമായി കടത്താൻ ശ്രമിച്ച 40 ആപ്പിൾ മൊബൈൽ ഫോണുകളും കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയിട്ടുണ്ട്. ദുബായിൽ നിന്നെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിയുടെ ബാഗേജിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.