ഇന്നലെയാണ് വെങ്ങാനൂർ സ്വദേശി ശിവനാരായണനെ തീ പൊളളലേറ്റ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. യൂട്യൂബ് വീഡിയോ അനുകരിച്ചപ്പോൾ പൊള്ളലേറ്റെന്നായിരുന്നു പ്രാഥമിക നിഗമനം

തിരുവനന്തപുരം: വെങ്ങാനൂരിൽ പൊള്ളലേറ്റ് പന്ത്രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഗെയിമിൽ തോറ്റതിലെ വിഷമം മൂലമാണ് തീകൊളുത്തിയതെന്ന് ചികിത്സിച്ച ഡോക്ടർക്ക് കുട്ടി മൊഴി നൽകിയതായി വിവരം. ഇന്നലെയാണ് വെങ്ങാനൂർ സ്വദേശി ശിവനാരായണനെ വീട്ടിനുള്ളിൽ തീപ്പൊളളലേറ്റ് കണ്ടെത്തിയത്. യൂട്യൂബ് വീഡിയോ അനുകരിച്ചപ്പോൾ പൊള്ളലേറ്റെന്നായിരുന്നു പ്രാഥമിക നിഗമനം.

Add Asianetnews as a Preferred SourcegooglePreferred

തീകത്തിച്ച് തലമുടി വെട്ടുന്ന യൂട്യൂബ് വീഡിയോ കുട്ടി കാണാറുണ്ടായിരുന്നുവെന്ന് ആദ്യം ബന്ധുക്കളും പറഞ്ഞിരുന്നു. വീഡിയോ അനുകരിക്കുന്നതിനിടെ പൊള്ളലേറ്റാണ് മരണമെന്നായിരുന്നു ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല, അമ്മൂമ്മയാണ് കുട്ടിയെ തീപൊള്ളലേറ്റ നിലയിൽ മുറിക്കുള്ളിൽ കണ്ടെത്തിയത്. എന്നാൽ ഇതല്ലെന്നാണ് ഡോക്ടർക്ക് നൽകിയ മരണമൊഴി വ്യക്തമാക്കുന്നത്.