കൊല്ലം: പുനലൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് 130 കുപ്പി മദ്യം പിടികൂടി. പുലര്‍ച്ചെ എത്തിയ ചെന്നൈ എഗ്മോര്‍^കൊല്ലം ട്രെയിനില്‍ നിന്നാണ് മദ്യം പിടികൂടിയത്. ചെങ്കോട്ട സ്വദേശികളായ ശങ്കര്‍, ഗണേഷ്, നന്ദരാജൻ, ദത്തൻ എന്നിവർ പിടിയിലായി. മദ്യവിൽപ്പന ഇല്ലാത്ത ദിവസങ്ങൾ മുന്നിൽക്കണ്ടാണ് ഇവര്‍ മദ്യം എത്തിച്ചതെന്ന് റയിൽവേ പൊലീസ് പറ‌ഞ്ഞു.