ഇന്ന് 14 പേര്‍ കൂടി കൊവിഡ് 19 രോഗവിമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ സംവിധാനങ്ങളുടെയും പ്രവര്‍ത്തകരുടെ മികവാണിതെന്നും അവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

തിരുവനന്തപുരം: ഇന്ന് 14 പേര്‍ കൂടി കൊവിഡ് 19 രോഗവിമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ സംവിധാനങ്ങളുടെയും പ്രവര്‍ത്തകരുടെ മികവാണിതെന്നും അവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗ മുക്തി നേടിയവരില്‍ ചികിത്സയ്്ക്കിടെ രോഗബാധയേറ്റ നഴ്‌സും, ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളും ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ..

'ഇന്നറിയിക്കാനുള്ള ആശ്വാസകരമായ കാര്യം ചികിത്സയിലിരുന്ന 14 പേര്‍ക്ക് കൂടി രോഗം ഭേദമായി എന്നതാണ്. കണ്ണൂരില്‍ ചികിത്സയിലിരുന്ന അഞ്ചുപേര്‍, കാസര്‍കോട് മൂന്നുപേര്‍, ഇടുക്കിയില്‍ രണ്ടുപേര്‍, കോഴിക്കോട് രണ്ടുപേര്‍, പത്തനംതിട്ട ഒരാള്‍, കോട്ടയം ഒരാള്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്. കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്‌സാണ് ഇതില്‍ ഒരാളെന്നത് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ്. കോട്ടയത്ത് ഗുരതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി ഇന്ന് വീട്ടിലേക്ക് പോയി. നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും പ്രവര്‍ത്തകരുടെയും മികവാണ് ഈ നേട്ടത്തിന് ഇടയാക്കിയത്. ആരോഗ്യ പ്രവര്‍ത്തകരെ മറയില്ലാത്തെ വീണ്ടും വീണ്ടും അഭിനന്ദിക്കാമെന്നും '


അതേസമയം സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേര്‍ കാസര്‍കോട്ടുകാരാണ്. മറ്റുള്ളവര്‍ തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലക്കാരാണ്. അത്യാസന്ന നിലയിലായിരുന്ന കോട്ടയത്തെ 96 വയസുള്ള പുരുഷനും ഭാര്യയുമാണ് രോഗം ഭേദമായവരില്‍ ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.