കണ്ണൂര്‍: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളുടെ  500 മീറ്റര്‍ ചുറ്റളവിലെ കടകള്‍ തുറക്കരുതെന്നും കലക്ടര്‍ ഉത്തരവിട്ടു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ ചൊവ്വാഴ്ചയാണ് തുടങ്ങുന്നത്. പരീക്ഷ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിച്ചതോടെ പരീക്ഷകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കണ്ണൂര്‍ സ്വദേശി മരിച്ചത് കോഴിക്കോട് ആശുപത്രിയില്‍