കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ , പുൽപ്പറ്റ , എടക്കര, മൂർക്കനാട് എന്നീ തദ്ദേശ സ്വയംഭരണ പരിധിയിലാണ് നിരോധനാജ്ഞ

മലപ്പുറം: മലപ്പുറം ജില്ലയിൽ പത്ത് സ്ഥലങ്ങളിൽക്കൂടി ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ , പുൽപ്പറ്റ , എടക്കര, മൂർക്കനാട് എന്നീ തദ്ദേശ സ്വയംഭരണ പരിധിയിലാണ് നിരോധനാജ്ഞ. ഇന്ന് രാത്രി ഒൻപത് മുതൽ 19 വരെയാണ് നിരോധനാജ്ഞ. ടി പി ആർ 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളാണിത്. മലപ്പുറത്ത് ഇന്ന് 4,405 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 35 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona