റെയിൽവേ സ്റ്റേഷന് സമീപത്താണ് ആദിത്യന്റെ കുടുംബം താമസിക്കുന്നത്. ധർമടം പൊലീസ് നടത്തിയ പരിശോധനയിൽ ഞായറാഴ്ച 3 മണിയോടെ ആദിത്യൻ ട്രെയിനിൽ കയറുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.
കണ്ണൂർ: ധർമടത്ത് നിന്ന് കാണാതായ 15കാരൻ സ്വദേശമായ ഉത്തർപ്രദേശിലേക്ക് പോയെന്ന് സ്ഥിരീകരിച്ച് പൊലീസ്. യുപി സ്വദേശികളുടെ മകനായ പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും മഥുരയിലേക്കുള്ള ട്രെയിനിൽ കുട്ടി കയറിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ അരുൺകുമാറിന്റെയും സീമാദേവിയുടെയും മകനാണ്.
പരാതി കിട്ടിയ ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷന് സമീപത്താണ് ആദിത്യന്റെ കുടുംബം താമസിക്കുന്നത്. ധർമടം പൊലീസ് നടത്തിയ പരിശോധനയിൽ ഞായറാഴ്ച 3 മണിയോടെ ആദിത്യൻ ട്രെയിനിൽ കയറുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ മഥുരയിലേക്കാണ് ടിക്കറ്റെടുത്തിരിക്കുന്നത്. ധർമ്മടം പൊലീസ് മഥുരയിലെ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ഇവിടെ നിന്ന് ഒരു സംഘം അവിടേക്ക് പോകും. അതേ സമയം എന്തിനാണ് കുട്ടി വീട് വിട്ട് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
