തൃപ്പുണിത്തുറ തെക്കുംഭാഗം കളരിക്കതറയിൽ വിശ്വംഭരൻ വളർത്തിയിരുന്ന താറാവുകളെയാണ് ചത്തനിലയിൽ കണ്ട്. 320 താറാവുകളെയാണ് വീട്ടിൽ നിന്ന് അകലെയല്ലാതെ പ്രത്യേക ഷെഡുണ്ടാക്കി വളർത്തിയിരുന്നത്.
എറണാകുളം: തൃപ്പൂണിത്തുറയിൽ സ്വകാര്യവ്യക്തി വളർത്തിയിരുന്ന 160 താറാവുകൾ ചത്ത നിലയിൽ. തെരുവ് നായ്ക്കൾ കടിച്ചുകൊന്നതെന്നാണ് കരുതുന്നത്. തൃപ്പുണിത്തുറ തെക്കുംഭാഗം കളരിക്കതറയിൽ വിശ്വംഭരൻ വളർത്തിയിരുന്ന താറാവുകളെയാണ് ചത്തനിലയിൽ കണ്ട്. 320 താറാവുകളെയാണ് വീട്ടിൽ നിന്ന് അകലെയല്ലാതെ പ്രത്യേക ഷെഡുണ്ടാക്കി വളർത്തിയിരുന്നത്. തെരുവ് നായ്ക്കൾ അകത്തുകയറി ചില താറുവകളെ കടിച്ചുകൊന്നെന്നാണ് കരുതുന്നത്. മുട്ട വിൽപ്പനയ്ക്കായിട്ടാണ് വിശ്വംഭരൻ താറാവുകളെ വളർത്തിയിരുന്നത്. കഴിഞ്ഞ വർഷം തൃപ്പൂണിത്തുറ നഗരസഭയിലെ മികച്ച കർഷകനുളള പുരസ്കാരവും വിശ്വംഭരനായിരുന്നു. നിത്യവരുമാനത്തിനുളള വഴി എന്ന നിലയിലാണ് ആലപ്പുഴയിൽ നിന്ന് താറാവുകളെ വാങ്ങി വളർത്തിയത്. ഇതിന്‍റെ പണം പോലും ഇതുവരെ കൊടുത്തുതീർത്തിട്ടില്ല.
കൊല്ലം കോര്‍പ്പറേഷനിൽ വന്ധ്യംകരിച്ച തെരുവ് നായ പ്രസവിച്ചു, ആറ് കുട്ടികൾ
കൊല്ലത്ത് തെരുവ് നായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു നായ പ്രസവിക്കുന്നതിൽ എന്ത് കൗതുകം എന്നല്ലേ, കൊല്ലം കോര്‍പ്പറേഷന്റെ വന്ധ്യം കരണ പദ്ധതി പ്രകാരം വന്ധ്യംകരിക്കപ്പെട്ട നായയാണ് ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചത് ! നായയും മക്കളും ഇപ്പോൾ പോളയത്തോടാണ് കഴിയുന്നത്. ഇപ്പോൾ പരിസരത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും നൽകുന്ന ഭക്ഷണവും ബിസ്‌കറ്റും കഴിച്ചാണ് ഇവരുടെ ജീവിതം.
മാര്‍ച്ചിൽ ഊര്‍ജ്ജിതമാക്കിയ തെരുവ് നായ വന്ധ്യം കരണ പദ്ധതി പ്രകാരം നഗരത്തിൽ അലഞ്ഞ് തിരിയുന്ന നായകളെ പിടികൂടി വന്ധ്യം കരിച്ചിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് അഞ്ചാലുംമൂട് മൃഗാശുപത്രിയിൽ വച്ചായിരുന്നു വന്ധ്യംകരണം നടത്തിയത്. വന്ധ്യംകരിക്കപ്പെട്ട നായകളുടെ ചെവിയിൽ തിരിച്ചറിയാൻ അടയാളവു നൽകിയിരുന്നു. ഇക്കൂട്ടത്തിൽ ഈ നായയും ഉൾപ്പെട്ടിരുന്നു.
ഇതിന് ശേഷം തിരിച്ചുകൊണ്ടുവിട്ട നായയ്ക്ക് പിന്നീട് വയറിൽ മുറിവേറ്റപ്പോൾ നാട്ടുകാരാണ് ചികിത്സ നൽകിയത്. ഇതിൽ സുഖം പ്രാപിച്ച നായ പോളയത്തോട് പ്രദേശത്ത് അലഞ്ഞ് നടന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് നായയെ ആറ് പ്രസവിച്ച നിലയിൽ കണ്ടെത്തിയത്. വന്ധ്യംകരിക്കാതെയാണ് നായയെ തിരികെ കൊണ്ടവിട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം.
