16-ാം ധനകാര്യ കമ്മീഷൻ ഇന്ന് കേരളത്തിൽ, കേന്ദ്ര വിഹിതം 50 % ആക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും

അതുകൊണ്ടുതന്നെ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. വായ്പാ പരിധിയടക്കം കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തിൽ കേരളത്തിന്  ധനകാര്യ കമ്മീഷൻ സന്ദർശനം നിർണായകമാണ്. 

16th Finance Commission to arrive in Kerala today

കൊച്ചി : പതിനാറാം ധനകാര്യ കമ്മീഷൻ ഇന്ന് സംസ്ഥാനത്ത് എത്തും. കമ്മീഷൻ കേന്ദ്രത്തിന് നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് ഇനി അഞ്ച് വർഷത്തേയ്ക്ക് സംസ്ഥാനങ്ങൾക്കുള്ള ധന വിഹിതം നിശ്ചയിക്കുക. അതിനാൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. വായ്പാ പരിധിയടക്കം കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തിൽ കേരളത്തിന് ധനകാര്യ കമ്മീഷൻ സന്ദർശനം നിർണായകമാണ്.

കേന്ദ്ര വിഹിതം 41 ശതമാനത്തിൽ നിന്ന് 50 ആക്കണമെന്ന് ധനകാര്യ കമ്മീഷന് മുന്നിൽ സംസ്ഥാനം ആവശ്യപ്പെടും. 2011 ലെ ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിഹിതം കണക്കാക്കുന്ന രീതി നിർത്തണം. ജനസംഖ്യ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ അതിന്റെ പേരിൽ അവഗണിക്കരുത്. കേരളത്തിന് അതിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക  ഗ്രാന്റ് അനുവദിക്കണം. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര ഗ്രാന്റ് ഉയർത്തണമെന്നും കേരളം ആവശ്യപ്പെടും. 

'ഊതി വീർപ്പിച്ച വാർത്തകൾ നൽകുന്നു'; ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്

 

 

Latest Videos
Follow Us:
Download App:
  • android
  • ios