Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 17 കാരൻ മരിച്ചു

കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ.

17yr old boy was under quarantine died in kannur
Author
kannur, First Published May 24, 2020, 3:55 PM IST

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന പതിനേഴ് വയസുകാരൻ മരിച്ചു. ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. 

മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മുൻകരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും. 

അതേസമയം, സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വയനാട് സ്വദേശിയായ ക്യാൻസര്‍ രോഗ ബാധിതയാണ് കോഴിക്കോട്ട് മരിച്ചത്. കൽപ്പറ്റ സ്വദേശിയാ ആമിനക്ക് 53 വയസ്സുണ്ട്.  വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. വയനാട് കൽപ്പറ്റയാണ് സ്വദേശമെങ്കിലും ഏറെക്കാലമായി ദുബൈയിൽ ആയിരുന്നു ഇവര്‍.

Also Read: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കോഴിക്കോട് മരിച്ച വയനാട് സ്വദേശി ക്യാൻസര്‍ രോഗ ബാധിത

Follow Us:
Download App:
  • android
  • ios