Asianet News MalayalamAsianet News Malayalam

കേരളത്തില്‍ 18 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി, ആകെ 614 ഹോട്ട് സ്‌പോട്ടുകള്‍

 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 614 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

18 new covid 19 hot spot in kerala today
Author
Thiruvananthapuram, First Published Sep 18, 2020, 6:51 PM IST

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 614 ഹോട്ട് സ്‌പോട്ടുകളാണുള്ളതെന്ന് ആരോഗ്യ  വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ആറന്മുള (17), കോന്നി (സബ് വാര്‍ഡ് 16), ഏഴംകുളം (12), റാന്നി അങ്ങാടി (സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട (9), പാവറട്ടി (സബ് വാര്‍ഡ് 3), മുല്ലശേരി (സബ് വാര്‍ഡ് 15), കടുക്കുറ്റി (സബ് വാര്‍ഡ് 9), ആലപ്പുഴ ജില്ലയിലെ മാവേലിക്കര തെക്കേക്കര (സബ് വാര്‍ഡ് 7), അമ്പലപ്പുഴ നോര്‍ത്ത് (16), വീയപുരം (സബ് വാര്‍ഡ 1), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (14), കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 8), കോട്ടയം ജില്ലയിലെ ചിറക്കടവ് (11), മുളക്കുളം (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 7), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

4167 പേര്‍ക്കാണ് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍. 925 പേര്‍ക്ക് ഇന്ന് തലസ്ഥാനത്ത് കൊവിഡ് പോസിറ്രീവ് സ്ഥിരീകരിച്ചു.

Follow Us:
Download App:
  • android
  • ios