ഭാഗ്യയുടെ ഭര്‍ത്താവ് അനന്തു ദിവസങ്ങള്‍ക്ക് മുൻപ് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇയാളിപ്പോൾ പരിക്ക് പറ്റി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുകയാണ്.
കോഴിക്കോട്: നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്‍റെ ഭാര്യ ഭാഗ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാഗ്യയെ ഭര്‍താവും ഭര്‍തൃമാതാവും പീഡിപ്പിച്ചിരുന്നുവെന്ന കുടുംബത്തിൻ്റെ പരാതിയില്‍ എലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എലത്തൂര്‍ ചെട്ടിക്കുളം സ്വദേശി ബൈജീവ് കുമാറിന്‍റെയും ദീപയുടെയും മകള്‍ ഭാഗ്യയെയാണ് ഭര്‍ത്താവ് അനന്തുവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവ സമയം ഭര്‍ത്താവ് അനന്തുവിന്‍റെ അമ്മ ഷീജ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാഗ്യയുടെ ഭര്‍ത്താവ് അനന്തു ദിവസങ്ങള്‍ക്ക് മുൻപ് ആത്മഹത്യാശ്രമം നടത്തി പരിക്ക് പറ്റി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് ഈ സംഭവം.
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ആറ് മാസം മുൻപായിരുന്നു ഭാഗ്യയും അനന്തുവും വിവാഹിതരായത്. വിവാഹശേഷം വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ആയിരുന്നെന്ന് ഭാഗ്യയുടെ ബന്ധുക്കല്‍ പറഞ്ഞു. പ്ലസ് ടുവിന് പഠിക്കുന്നതിനിടെയാണ് ഭാഗ്യ അനന്തുവുമായി അടുപ്പത്തിലായത്. ഇതിനിടെ ഭാഗ്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ അനന്തുവിനെതിരെ എലത്തൂര്‍ പൊലീസ് പോക്സോ കേസെടുക്കുകയും അന്തു റിമാന്‍ഡിലാവുകയും ചെയിതു. പിന്നീട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായത്. ഭാഗ്യയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഭാഗ്യയുട ഭര്‍ത്താവ് അനന്തുവിനും ഭര്‍തൃമാതാവിനുമെതിരെ എലത്തൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബർ സൂരജ് പാലാക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി
ആലുവയില്‍ ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്ഐ കുഴഞ്ഞു വീണു മരിച്ചു
കുട്ടികളെ പീഡിപ്പിച്ച കേസുകളിൽ നാല് പേര്‍ക്ക് ശിക്ഷ വിധിച്ച് ഇടുക്കി പോക്സോ കോടതി
രാജാക്കാട്: കുട്ടികൾക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ കേസുകളിൽ ഇടുക്കി അതിവേഗ പോക്സോ കോടതി ഒരേ ദിവസം ശിക്ഷ വിധിച്ചു. ഇടുക്കി, രാജാക്കാട് പോലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകളിലാണ് വിധി.
ആറു വയസ്സുകാരിയെ പീഡിപ്പിച്ച് ഓട്ടോ ഡ്രൈവക്ക് 81 വർഷം തടവ് ഉൾപ്പെടെയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 നവംബർ മുതൽ 2020 മാർച്ചു വരെ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കാണ് 81 വർഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വീട്ടിലെ നിത്യ സന്ദശകനും കുടുംബ സുഹൃത്തുമായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മരിയാപുരം സ്വദേശി വിമൽ പി മോഹനാണ് കേസിലെ പ്രതി. പീഡനവിവരം കുട്ടി സഹോദരിയോട് പറഞ്ഞതോടെയാണ് വീട്ടുകാര്‍ അറിഞ്ഞത്. വിവിധ വകുപ്പുകളിലാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. അതിനാൽ 20 വർഷം തടവ് അനുഭവിച്ചാൽ മതിയാവും.
പത്തു വയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ രാജാക്കാട് അമ്പലക്കവല സ്വദേശി അഭിലാഷിന് 40 വർഷം തടവ് ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്. വിദി പ്രകാരം 20 വർഷം പ്രതി ജയിലിൽ കഴിയണം. അയൽവാസിയായ ഇയാൾ കുട്ടിയെ വീട്ടിലെത്തിച്ചാണ് ഉപദ്രവിച്ചത്.
രാജാക്കാട് പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് പന്ത്രണ്ടര വഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. ബൈസൺവാലി പൊട്ടൻകാട് സ്വദേശി തങ്കമാണ് കേസിലെ പ്രതി. വീട്ടിൽ വച്ച് കടന്നു പിടിച്ചപ്പോൾ കയ്യിൽ കടിച്ചാണ് കുട്ടി രക്ഷപെട്ടത്. സംഭവത്തെക്കുറിച്ച് ചോദിക്കാൻ ചെന്ന അമ്മയേയും ഇയാൾ മർദ്ദിച്ചിരുന്നു. ശിക്ഷ ഒരുമിച്ച് നാലു വർഷം അനുഭവിച്ചാൽ മതി.
ആറുവയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 44 കാരന് 37 വർഷത്തെ തടവും 20,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ അയൽവാസിയായ രാജാക്കാട് പുന്നസിറ്റി സ്വദേശി സുരേഷാണ് പ്രതി. അമ്മയോടൊപ്പം മുറ്റത്ത് നിന്നിരുന്ന കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന എഠുത്തു കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു.
കുറെ സമയം കഴിഞ്ഞിട്ടും കുട്ടിയ കാണാതെ വന്നതിനെ തുടന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോൾ സംഭവം നേരിൽ കാണുകയായിരുന്നു. കോടതി വിധി പ്രകാരം പത്ത് വര്‍ഷം ഇയാൾ ജയിലിൽ കിടക്കണം. എല്ലാ കേസുകളിലും ഇരകളുടെ പുനരധിവാസത്തിന് തുക നൽകാനും ജില്ല ലീഗൽ സവീസ് അതോറിട്ടിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നാലു കേസുകളിലും പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്.സനീഷാണ് ഹാജരായത്.
