കേരള പൊലീസിലെ 184 എസ്ഐ മാർക്ക് സിഐമാരായി സ്ഥാനക്കയറ്റം. 168 പൊലീസ് സ്റ്റേഷനിൽ കൂടി എസ്എച്ച്ഓമാരായി സിഐമാരായി നിയമിച്ചു. ഇതോടെ 375 പൊലീസ് സ്‌റ്റേഷനുകളിൽ എസ്എച്ച്ഓമാർ സിഐമാരായി.
തിരുവനന്തപുരം: കേരള പൊലീസിലെ 184 എസ്ഐ മാർക്ക് സിഐമാരായി സ്ഥാനക്കയറ്റം. 168 പൊലീസ് സ്റ്റേഷനിൽ കൂടി എസ്എച്ച്ഓമാരായി സിഐമാരായി നിയമിച്ചു. ഇതോടെ 375 പൊലീസ് സ്‌റ്റേഷനുകളിൽ എസ്എച്ച്ഓമാർ സിഐമാരായി. 101 സ്റ്റേഷനിൽ കൂടി ഇനി സിഐമാരെ നിയമിക്കാനുണ്ട്.
കോടതിയിൽ നിലനിന്നിരുന്ന കേസുകൾ അവസാനിച്ചതിനെത്തുടർന്നാണ് സ്ഥാനക്കയറ്റം നൽകിയത്. ഡിപ്പാർട്ട്മെന്റ്തല പ്രൊമോഷൻ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് സ്ഥാനക്കയറ്റം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയുടെതാണ് തീരുമാനം.
