ഓച്ചിറ വലിയകുളങ്ങര സ്വദേശിയാണ് സുചിത്ര. 19 വയസ്സുകാരിയാണ്. സുചിത്രയുടെ ഭർത്താവ് വിഷ്ണു സൈനികനാണ്. ഉത്തരാഖണ്ഡിലാണ് നിലവിലുള്ളത്. മരണസമയത്ത് ഭർത്താവിന്‍റെ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. 

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുള്ള പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭർതൃഗൃഹത്തിൽ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 21-നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സുചിത്രയുടെ ഭർത്താവ് വിഷ്ണു സൈനികനാണ്. നിലവിൽ ഇയാൾ ഉത്തരാഖണ്ഡിലാണ് ഉള്ളത്. 

Add Asianetnews as a Preferred SourcegooglePreferred

രാവിലെ 11.30-യോടെയാണ് സുചിത്രയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്. ഭർതൃമാതാവാണ് സുചിത്രയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് അവർ നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവസമയത്ത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്‍റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. എന്താണ് സുചിത്രയുടെ മരണത്തിന് പിന്നിലെന്നതടക്കം വിശദമായി പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona