Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി, ആകെ വാക്സീൻ സ്വീകരിച്ചത്  1,63,55,303 പേർ

അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്

2.49 dose covid 19 vaccine to kerala
Author
Thiruvannamalai, First Published Jul 15, 2021, 6:42 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുനന്തപുരത്ത് 84,500 ഡോസ് വാക്‌സിനും, കൊച്ചിയില്‍ 97,640 ഡോസ് വാക്‌സിനും, കോഴിക്കോട് 67,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,50,53,070 ഡോസ് വാക്‌സിനാണ് ലഭ്യമായത്. 

അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 1,22,70,300 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 14,40,230 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,37,10,530 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം വരെ 1,49,434 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,63,55,303 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,18,53,826 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 44,01,477 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ജനസംഖ്യയുടെ 35.48 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 49.38 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. ജനസംഖ്യയുടെ 13.48 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 18.75 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios