Asianet News MalayalamAsianet News Malayalam

വയനാട്ടിലെ തെരച്ചിലിൽ 2 ശരീരഭാ​ഗങ്ങൾ കൂടി കണ്ടെത്തി; ആനടികാപ്പിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീര ഭാഗവു കൂടി ലഭിച്ചിരുന്നു

2 more body parts found in Wayanad search Airlifted from Elephant Reserve
Author
First Published Aug 12, 2024, 5:05 PM IST | Last Updated Aug 12, 2024, 5:49 PM IST

കൽപറ്റ: വയനാട്ടിലെ തെരച്ചിലിനിടെ രണ്ട് ശരീരഭാ​ഗങ്ങൾ കൂടി കണ്ടെത്തി. ആനയടികാപ്പിലെ തെരച്ചിലിനിടെയാണ് ശരീരഭാ​ഗങ്ങൾ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തെ തെരച്ചിലിനിടെയാണ് വീണ്ടും ശരീരഭാ​ഗങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ കൽപ്പറ്റയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. നേരത്തെ മലപ്പുറത്തോട് ചേർന്ന് ചാലിയാർ പുഴയുടെ തീരങ്ങളിൽ നിന്ന് രണ്ട് ശരീരഭാ​ഗങ്ങൾ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ആനയടികാപ്പിൽ നിന്ന് ഇപ്പോൾ 2 ശരീരഭാ​ഗങ്ങൾ കൂടി കണ്ടെത്തിയിരിക്കുന്നത്. 

ഇന്ന് ആ ഭാ​ഗത്ത് 7 സോണുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഈ പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇവിടെ കൂടുതൽ പരിശോധന വേണമെന്ന് ആവശ്യമുയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തെരച്ചിൽ നടത്തിയത്. കൂടുതൽ വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ശരീരഭാ​ഗങ്ങൾ എയർലിഫ്റ്റ് ചെയ്ത് കൽപറ്റയിലെത്തിച്ചിട്ടുണ്ട്. ഇവ മോർച്ചറിയിലേക്ക് മാറ്റി ഡിഎൻഎ സാംപിളുകൾ പരിശോധിച്ച് മറ്റ് പരിശോധനകൾ കൂടി നടത്തും. തുടർന്നായിരിക്കും സംസ്കാരം. 

രാജ്യത്തെ നടുക്കിയ ദുരന്തം നടന്ന രണ്ടാഴ്ച പിന്നിടുമ്പോഴും കാണാതായവർക്കായുള്ള തിരച്ചിലാണ് ദുരന്തഭൂമിയിലും ചാലിയാറിന്റെ തീരങ്ങളിലും തുടരുന്നത്. സൂചിപ്പാറയ്ക്ക് താഴെ ആനടികാപ്പിൽ നിന്ന് രണ്ട് ശരീരഭാഗങ്ങളും മുണ്ടേരി ഇരുട്ടുകുത്തി,  ചാലിയാർ കൊട്ടുപാറ എന്നിവിടങ്ങളിൽ നിന്ന് ഓരോ ശരീര ഭാഗങ്ങളുമാണ് ഇന്ന് കണ്ടെത്തിയത് . സൂചിപ്പാറ മേഖലയില്‍ ഇന്ന് ഏഴ് സംഘങ്ങളായാണ് തെരച്ചില്‍ നടത്തിയത്.

ഫയർഫോഴ്സ് ,എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ വിവിധിയടങ്ങളിലെ തെരച്ചിലില്‍ പങ്കെടുത്തു. അതിനിടെ, ദുരന്ത ഭൂമിയിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയാനാകാത്ത  ശരീരങ്ങളുടെയും ശരീരഭാഗങ്ങളുടെയും സംസ്കാരം  പുത്തുമലയിൽ ഇന്നും  നടന്നു. ഒരു പൂർണ മൃതദേഹവും  മൂന്ന് ശരീര ഭാഗവുമാണ് സംസ്കരിച്ചത്. സർവമത പ്രാർത്ഥനയോടെയായിരുന്നു സംസ്കാരചടങ്ങ് നടന്നത്. തിരിച്ചറിയാത്ത 5 1 പൂർണ മൃതദേഹങ്ങളും 194 ശരീര ഭാഗങ്ങളുമാണ് ഇതുവരെ പുത്തുമലയിൽ സംസ്കരിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 124 പേരെ ഇനിയും കണ്ടെത്താനുണ്ട്.

അതേസമയം ഉരുള്‍പൊട്ടല്‍ മേഖലയില്‍ വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങള്‍ ജനവാസയോഗ്യമാണോ എന്നറിയാനുമായി ദുരന്തം ആറംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു.. നാഷണല്‍ സെന്‍റർ ഫോർ എർത്ത് സയൻസിലെ മുന്‍ ശാസ്ത്രജ്ഞൻ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് ഉടൻ വയനാട്ടിലെത്തും. ദുരന്തബാധിതരെ മാറ്റി പാര്‍പ്പിക്കാനായി സർക്കാർ പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും. ഉരുള്‍പ്പൊട്ടലില്‍ രേഖകള്‍ നഷ്ടമായവർക്ക് അത് വീണ്ടും നല്‍കുന്നതിനായുള്ള നടപടികള്‍ രണ്ട് ക്യാംപുകളിലായി തുടങ്ങിയിട്ടുണ്ട്. മേപ്പാടി സെന്‍റ് ജോസഫ് സ്കൂളിലും ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലും ക്യാംപുകളില്‍ കഴിയുന്നുവരില്‍ നിന്ന് വിവരം ശേഖരണം നടത്തിയാണ് ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios