മലങ്കര കത്തോലിക്കാ സഭയിൽ രണ്ട് പുതിയ മെത്രാന്മാരെ നിയമിച്ചു. ഡോ. കുര്യക്കോസ് തടത്തില്‍ യൂറോപ്പിലെ അപ്പസ്‌തോലിക വിസിറ്റേറ്ററായും, ഡോ. ജോണ്‍ കുറ്റിയില്‍ തിരുവനന്തപുരം സഹായമെത്രാനായും നിയമിതനായി. 2ന് തിരുവനന്തപുരത്ത് മെത്രാഭിഷേകം നടക്കും.

കോട്ടയം: മലങ്കര കത്തോലിക്കാ സഭക്ക് രണ്ട് പുതിയ മെത്രാൻമാർ. ഡോ. കുര്യക്കോസ് തടത്തില്‍ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ അപ്പസ്‌തോലിക വിസിറ്റേറ്ററായും ഡോ. ജോണ്‍ കുറ്റിയില്‍ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായും നിയമിതനായി. അടൂർ മാര്‍ ഇവാനിയോസ് നഗറില്‍ നടന്ന ച‍ടങ്ങിൽ കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് പ്രഖ്യാപനം നടത്തിയത്. 22ന് തിരുവനന്തപുരത്ത് മെത്രാഭിഷേകം നടക്കും. കോട്ടയം അമയന്നൂർ സ്വദേശിയാണ് ഡോ. കുര്യാക്കോസ്. തടത്തില്‍ കൊട്ടാരക്കര സ്വദേശിയാണ് ഡോ. ജോണ്‍ കുറ്റിയില്‍.