മലപ്പുറം/കൊച്ചി: മലപ്പുറത്ത് തുടർച്ചായി മൂന്നാം ദിവസവും കൊവിഡ് ബാധിതർ 250 കടന്നു.വളാഞ്ചേരി ടൗൺ നിയന്ത്രിത മേഖലയാക്കണമെന്ന് നഗരസഭ ജില്ലാ ഭരണകൂടത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രക്ഷമായ സാഹചര്യത്തിൽ ജില്ല തലത്തിൽ ലോക് സൗൺ പരിഗണിക്കണമെന്ന് പൊലീസ് ജില്ലാ ഭരണകൂടത്തോട്  ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇതു സംബന്ധിച്ചുള്ള ആലോചനായോഗം ഇന്ന് രാവിലെ പതിനൊന്നു മണിക്ക് മലപ്പുറത്ത് നടക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടി ചർച്ച ചെയ്തായിരിക്കും ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കുക

എറണാകുളം ജില്ലയിൽ 121 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 116 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. പശ്ചിമ കൊച്ചിയിൽ രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. ഫോർട്ട്കൊച്ചി, ചെല്ലാനം ,മട്ടാഞ്ചേരി മേഖലകളിൽ 34 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോതമംഗലം മേഖലയിൽ 8 പേർക്ക് കൂടി രോഗബാധയുണ്ട്. 

നഗരപരിധിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 13 പേരിൽ 10 പേരും വെണ്ണല സ്വദേശികളാണ്. മുവാറ്റുപുഴ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആയവനയിൽ രോഗം സ്ഥഇരീകരിച്ചവരുടെ എണ്ണം 20 ആയി. തൃക്കാക്കരയിൽ 8 പേ‍ർക്കും കുമ്പളത്തും മരടിലും രണ്ട് പേർക്ക് വീതവും കൊവിഡ് പോസിറ്റീവായി. നിലവിൽ 1355 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുള്ളത്.