Asianet News MalayalamAsianet News Malayalam

ട്രോളിങ് നിരോധനം: കൊല്ലം ജില്ലയിൽ രാസവസ്തുക്കൾ കലര്‍ന്ന 230 കിലോ മല്‍സ്യം പിടികൂടി

ആന്ധ്ര , തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച മീനുകളിൽ ഫോർമാലിൻ സാന്നിധ്യം കണ്ടെത്തി

230 kg of Fish contains Chemicals found in Kollam
Author
Kollam, First Published Jul 13, 2019, 8:02 AM IST

കൊല്ലം: ട്രോളിങ് നിരോധനം തുടങ്ങിയ ശേഷം കൊല്ലം ജില്ലയിൽ നിന്ന് മാത്രം രാസവസ്തുക്കൾ കലര്‍ന്ന 230 കിലോ മല്‍സ്യം പിടികൂടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച മല്‍സ്യങ്ങളിലാണ് രാസ വസ്തുക്കൾ കണ്ടെത്തിയത്. ട്രോളിങ് നിരോധനം നിലവില്‍ വന്ന് ഒരു മാസം പിന്നിടുന്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ. 

ഫോര്‍മാലിൻ കലര്‍ന്ന മല്‍സ്യമാണ് പിടിച്ചെടുത്തതിലേറെയും. ജില്ലയിലെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും ചെക്ക് പോസ്റ്റുകളിലും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധയില്‍ രാസ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന്, സാംപിളുകള്‍ വിശദമായ പരിശോധനകൾക്ക് അയച്ചിട്ടുണ്ട്. രാസ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി പിടിച്ചെടുത്ത മല്‍സ്യം നശിപ്പിച്ചു.

ആന്ധ്ര , തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്നയാണെന്നും, നടപടികള്‍ എടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുമാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പറയുന്നത്. അതാത് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. വരും ദിവസങ്ങളിലും രാത്രി കാല പരിശോധനകൾ തുടരാനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ തീരുമാനം
 

Follow Us:
Download App:
  • android
  • ios