Asianet News MalayalamAsianet News Malayalam

ഓണത്തിനുശേഷം കൊവിഡ് കേസുകളിൽ കുതിപ്പ് ; പത്ത് ദിവസത്തിനുള്ളിൽ നിയന്ത്രണവിധേയമാകു‌മെന്ന് അവലോകന റിപ്പോർട്ട്

വാക്സിനഷനിൽ കാര്യമായ പുരോ​ഗതി ഉണ്ടായതിനാലും 60 വയസിന് മുകളിൽ നല്ലൊരു ശതമാനം പേരും ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത സ്ഥിതിക്കും രോ​ഗാവസ്ഥ ​ഗുരുതരമാകില്ലെന്നാണ് വിലയിരുത്തൽ. ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന 
രോ​ഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകില്ല. എന്നാൽ ഓക്സിജൻ ആവശ്യമുള്ള രോ​ഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ചികിൽസയിലുള്ള നല്ലൊരു ശതമാനം രോ​ഗികൾക്കും ഓക്സിജൻ നൽകിയുള്ള ചികിൽസ ആവശ്യമായി വരികയാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു

24 percentage increase in covid cases after onam in kerala
Author
Thiruvananthapuram, First Published Sep 1, 2021, 9:23 AM IST

തിരുവനന്തപുരം: ഓണത്തിനുശേഷം കൊവിഡ് രോ​ഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24ശതമാനം വർധന. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട്. ആർ നോട്ട് വീണ്ടും ഉയർന്നില്ലെങ്കിൽ രോ​ഗികളുടെ എണ്ണത്തിൽ ഇനി വലിയ വർധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പത്ത് ദിവസത്തിനുള്ളിൽ രോ​ഗികളുടെ എണ്ണം കുറയാമെന്നും സർക്കാരിന്റെ കൊവിഡ് റിപ്പോർട്ട് പറയുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ ഈ ആഴ്ച പ്രതിദിന 
രോ​ഗികളുടെ എണ്ണം 40000ന് മുകളിലെത്താമെന്നും സർക്കാരിന്റെ കൊവിഡ് സാധ്യത റിപ്പോർട്ട് പറയുന്നു. 

വാക്സിനഷനിൽ കാര്യമായ പുരോ​ഗതി ഉണ്ടായതിനാലും 60 വയസിന് മുകളിൽ നല്ലൊരു ശതമാനം പേരും ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത സ്ഥിതിക്കും രോ​ഗാവസ്ഥ ​ഗുരുതരമാകില്ലെന്നാണ് വിലയിരുത്തൽ. ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന രോ​ഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകില്ല. എന്നാൽ ഓക്സിജൻ ആവശ്യമുള്ള രോ​ഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ചികിൽസയിലുള്ള നല്ലൊരു ശതമാനം രോ​ഗികൾക്കും ഓക്സിജൻ നൽകിയുള്ള ചികിൽസ ആവശ്യമായി വരികയാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

നിലവിൽ മലപ്പുറം, തൃഷൂർ , കോഴിക്കോട്, എറണാകുളം തുടങ്ങി വടക്കൻ ജില്ലകളിലാണ് രോ​ഗബാധിതരിലേറെയും. എന്നാൽ ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ജില്ലകളിലും രോ​ഗികളുടെ എണ്ണം ഉയരാമെന്നാണ് വിലയിരുത്തൽ.

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ രോ​ഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള ഇൻകുബേഷൻ സമയം ആറ് ദിവസമായി കുറഞ്ഞിട്ടുണ്ട്. ഇത് മൂന്ന് ദിവസം എന്ന കണക്കിലേക്കും എത്തുന്നുണ്ട്. 

നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും വാക്സീൻ പരമാവധി വേ​ഗത്തിലാക്കാകുകയും ചെയ്തതോടെ വലിയതോതിൽ ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്ന കൊവിഡ് നിയന്ത്രണ വിധേയമാക്കാമെന്നാണ് സർക്കാരിന്റെ റിപ്പോർട്ട് വിലയിരുത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios