Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണ്ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണ്ണം പിടികൂടി . 8 കോടിയുടെ സ്വർണ്ണം പിടിച്ചെടുത്തത് തിരുമല സ്വദേശിയിൽ നിന്ന് . രണ്ട് പേർ കസ്റ്റഡിയിൽ . ഇവർ ഒമാനിൽ നിന്ന് വന്ന യാത്രക്കാരാണ്

25 kg gold seized in trivandrum airport
Author
Thiruvananthapuram, First Published May 13, 2019, 9:55 AM IST

തിരുവനന്തപുരം:

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടി. ഡിആര്‍ഐയുടെ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തിരുമല സ്വദേശി സുനില്‍ എറണാകുളം സ്വദേശി സെറീന ഷാജി എന്നിവരാണ് എട്ടു കോടിയോളം രൂപ വില വരുന്ന സ്വര്‍ണവുമായി പിടിയിലായത്. 

ഇന്ന് രാവിലെ ഏഴ് മണിയോടെ ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള വിമാനത്തിലാണ് ഇരുവരും എത്തിയത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കി. 25 കിലോ സ്വര്‍ണം ബിസ്കറ്റ് രൂപത്തില്‍ ബാഗിനുളള സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയര്‍മാരാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ലെന്നും ഡിആര്‍ഐ അറിയിച്ചു. 

തിരുവന്തപുരം വിമാനത്താവളത്തില്‍ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. രണ്ടാഴ്ച മുന്പ് എട്ടു കിലോയോളം സ്വര്‍ണം ഇവിടെ നിന്ന് പിടികൂടിയിരുന്നു. സ്വര്‍ണക്കടത്തിന് വിമാനത്താവളത്തിലെ ജീവനക്കാരുടെ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios