കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടകൂടി. സ്പൈസ് ജെറ്റ് വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്. രണ്ടര കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ ക്യാബിൻ ക്രൂവായ പാലക്കാട് സ്വദേശി മൻഹാസ് അബുലിയാസാണ് പിടിയിലായത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്. റവന്യു ഇന്റലിജൻസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.