തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടായ 276 പേരുടെ ആന്റിജൻ പരിശോധന ഫലം നെഗറ്റീവായി. ഇവരുമായി സമ്പർക്കത്തിലായ 50 ആരോഗ്യ പ്രവർത്തകർ, മറ്റു രോഗികൾ, അവരുടെ കൂട്ടിരുപ്പുകാർ എന്നിവരുടെ സാമ്പിളാണ് പരിശോധിച്ചത്. ഫലം നെഗറ്റീവെങ്കിലും ഹൈ റിസ്ക് സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ തുടരും. തൃശൂരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 33 പേരിൽ 25 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തൃശൂര്‍ ജില്ലയിൽ  30 വാർഡുകളില്‍ കൂടി കണ്ടെയ്ൻമെൻറ് സോണിലാണ്.

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ്, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 12, 13 വാർഡുകൾ, ചേർപ്പ് ഗ്രാമപഞ്ചായത്തിലെ 17, 18 വാർഡുകൾ, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്ന്, 10, 11 വാർഡുകൾ, പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ രണ്ട്, 17, 18 വാർഡുകൾ, വരന്തരപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാല്, 13 വാർഡുകൾ , അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ്, ആളൂർ ഗ്രാമപഞ്ചായത്തിലെ 17ാം വാർഡ്, നെൻമണിക്കര ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, ചാലക്കുടി നഗരസഭയിലെ ഒന്ന്, നാല്, 19, 20, 21 ഡിവിഷനുകൾ, പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ്, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ്, എറിയാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, എട്ട്, 22, 23 വാർഡുകൾ എന്നിവയാണ് കണ്ടെയ്ൻമെൻറ് സോണിലാക്കിയത്.