കൊല്ലപ്പെടും മുൻപ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെടും മുൻപ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലിന് പിന്നാലെയായിരുന്നു നടപടി.

പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകൾ നൽകിയിരുന്നു. ഇന്ന് പകൽ മുഴുവൻ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി പൊലീസ് ഇന്നലെ കേസെടുത്തിട്ടുണ്ട്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.

കേസിലെ നാള്‍ വഴികള്‍

19-05-2025 : അങ്കണവാടിയിൽ അമ്മയ്ക്കൊപ്പം മാതൃ ഗൃഹത്തിലേക്ക് പുറപ്പെട്ട കുഞ്ഞിനെ കാണാനില്ലെന്ന് പരാതി.

19-05-2025 : ബസിൽ വച്ച് കുഞ്ഞിനെ കാണാതായെന്ന് അമ്മ

19-05-2025 : പൊലീസ് അന്വേഷണം തുടങ്ങി, അമ്മയുടെ മൊഴിയെടുത്തു

19-05-2025 : മൊഴിയിൽ വൈരുദ്ധ്യം, വിശദമായി ചോദ്യം ചെയ്ത് പൊലീസ്

19-05-2025 : കുഞ്ഞിനെ മൂഴിക്കുളം പാലത്തിൽ നിന്ന് പുഴയിലെറിഞ്ഞെന്ന് അമ്മ

19-05-2025 : പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടങ്ങി

20-05-2025 : 12.30 AM ഓടെ സ്കൂബ ടീം അംഗങ്ങളും തെരച്ചിലിൽ പങ്കുചേർന്നു

20-05-2025 : 2.20 AM 36 അടി താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തി

20-05-2025 : ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി

20-05-2025 : കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം

20-05-2025 : അമ്മയ്ക്കെതിരെ കേസെടുത്തു

20-05-2025 : അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

20-05-2025 : മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

20-05-2025 : വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു

21-05-2025 : പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായെന്ന കണ്ടെത്തൽ

21-05-2025 : കേസെടുത്ത് പൊലീസ്, പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി.

21-05-2025 : അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

YouTube video player