Asianet News MalayalamAsianet News Malayalam

കപ്പലില്‍ കയറ്റിയില്ല; ഇറാനില്‍ കുടുങ്ങി മലയാളി മത്സ്യ തൊഴിലാളികള്‍

700 പേരെ കൊണ്ടു പോകാനാണ് കപ്പല്‍ എത്തിയതെങ്കിലും 30 പേരെ ഒഴിവാക്കിയെന്ന് ഇവര്‍ പരാതിപ്പെടുന്നു.
 

30 Malayalee fishermen stranded in Iran
Author
Thiruvananthapuram, First Published Jun 27, 2020, 12:53 AM IST

തിരുവനന്തപുരം: നാല് മാസമായി ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 30 മലയാളി മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം. മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേകകപ്പല്‍ എത്തിയെങ്കിലും തങ്ങളെ കയറ്റിയില്ലെന്നും റോഡില്‍ കഴിയുകയാണെന്നും ഇവര്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

30 മത്സ്യതൊഴിലാളികളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇറാനില്‍ ജോലിക്കായി പോയ തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ മത്സ്യതൊഴിലാളികള്‍ ദുരവസ്ഥ വിവരിച്ച് നാട്ടിലേക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. നാല് മാസമായി ഇവിടെ കുടുങ്ങിയ ഇവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ഇടപെടലിലാണ് കപ്പല്‍ എത്തിയത്.

700 പേരെ കൊണ്ടു പോകാനാണ് കപ്പല്‍ എത്തിയതെങ്കിലും 30 പേരെ ഒഴിവാക്കിയെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കിയ ഇറാനിലെത്തിയ ഇവര്‍ക്ക് കോവിഡ് കാരണം ജോലി കിട്ടിയില്ല. ഇനി എപ്പോള്‍ മടങ്ങാന്‍ കഴിയുന്ന ആശങ്കയിലാണ് ഈ മത്സ്യതൊഴിലാളികള്‍ 

Follow Us:
Download App:
  • android
  • ios