ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 30,005 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 98,26,775 പേര്‍ക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് ബാധിച്ച് 442 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,42,668 ആയി. നിലവില്‍ 3,59,819  പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 33,494 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതുവരെ 92,53,306 പേര്‍ക്ക് രോഗമുക്തി നേടാനായി.