രഹസ്യ വിവരത്തെ തുടർന്ന് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് രുഥൽ ചൗധരിയെ പിടികൂടിയത്.

ഹരിപ്പാട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ഗുരുവാലിയ രുഥൽ ചൗധരി (29) ആണ് പിടിയിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്. 

രഹസ്യ വിവരത്തെത്തുടർന്ന് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കൊച്ചുവേളി രപ്തി സാഗർ എക്സ്പ്രസിൽ എത്തിയ രുഥൽ ചൗധരിയെ പിടികൂടിയത്. രണ്ട് ബാഗുകളിലായാണ് 4 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാൾക്ക് പതിവായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നു വിൽപ്പന നടത്തുന്ന പതിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

READ MORE:  22 കാരിയായ വീട്ടു ജോലിക്കാരിയെ മദ്യം നൽകി മയക്കി ബലാത്സം​ഗം ചെയ്തെന്ന് പരാതി, കൊച്ചിയിലെ ഉന്നതനെ തൊടാതെ പൊലീസ്