Asianet News MalayalamAsianet News Malayalam

നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് എത്തി; സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് പരിഹാരം, ഇന്ന് വിതരണം നടത്തും

കേന്ദ്ര സർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്‌സീൻ ആണ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇതോടെ സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി.

4 lakhs covid vaccine reached kerala today distribution
Author
Thiruvananthapuram, First Published May 5, 2021, 2:18 AM IST

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കൂടുതൽ കൊവിഡ് വാക്സീൻ എത്തി. കേന്ദ്ര സർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്‌സീൻ ആണ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇതോടെ സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. എത്തിയ വാക്സീൻ എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് ഇന്ന് കൈമാറും.

അതേസമയം കൊവിഡ് വാക്സീൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും ആവർത്തിച്ച് പറഞ്ഞിരുന്നു. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും 18 വയസ് മുതലുള്ളവര്‍ക്ക് വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് ലഭിച്ച വാക്സീൻ മുഴുവൻ നല്ല രീതിയിൽ ഉപയോ​ഗിച്ചു എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഒരു കോടി ഡോസ് വാക്സീൻ വാങ്ങുന്ന കാര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വാക്സീൻ ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

മനുഷ്യൻ ആശങ്കയിൽ നിൽക്കുമ്പോൾ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണോ വേണ്ടതെന്നും അദ്ദേഹം ഇന്നലെ ചോദിച്ചു. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
 

Follow Us:
Download App:
  • android
  • ios