വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു. കോഴിക്കോട് നരിക്കുനി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂര്‍ സ്വദേശി ഷനല്‍ പി ടി(40) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.

തലക്കുളത്തൂര്‍-നരിക്കുനി റോഡില്‍ ചെങ്ങോട്ടുപൊയിലില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം നടന്നത്. ഷനല്‍ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഷനലിന്‍റെ തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയില്‍ ചന്ദ്രന്‍റെ മകനാണ്. നിലവില്‍ കുടുംബസമേതം എടക്കരയിലാണ് താമസം. ഭാര്യ അമ്പിളി.